തിരിഞ്ഞൊന്നു നോക്കുവാന്‍ വയ്യ,പേടി ,പേടി
ചോര ചീഞ്ഞു കിടക്കുന്നു കാഴ്ച്ചയില്‍.
കാതോര്‍ത്തൊന്നിരിക്കുവാന്‍ വയ്യ, വയ്യ
കൊടും വേദന മുള്ളാണി കേറ്റുന്നു കര്‍ണ്ണപുടങ്ങളില്‍ .
മുന്നോട്ടു നോക്കുവാനുമില്ല ധൈര്യം തെല്ലും
മുന്നില്‍ തിളക്കുന്നു നിരാശതന്‍ സാഗരം.
ഞാന്‍ വൃദ്ധന്‍ ,അറുപതു കഴിഞ്ഞവന്‍
മങ്ങാത്ത ദുഷ്ക്കാഴ്ചകളിലോര്‍മകളില്‍ പീഡിതന്‍
തലയിലെ വെള്ളത്തൊപ്പി വെറും ശീലം,ഭാരം .
തല പൂഴ്ത്തി വെക്കട്ടെയീ 'ഇന്ത്യന്‍ പാഴ് മണ്ണില്‍ '
ഇന്ത്യന്‍ പാഴ് മണ്ണോ ? ചൊടിക്കുന്നുവെന്‍ മക്കള്‍
"അച്ഛനില്ലേ ദേശസ്നേഹമല്‍പ്പവും?കഷ്ടം!"
ദേശസ്നേഹം ? ഉണ്ടോ,ഇല്ലേ ?അറിയില്ല .
'നോട്ട" തപ്പുന്നു ഞാന്‍ ഉത്തരപ്പേപ്പറില്‍ ,
ചൂലെടുക്കുന്നു മക്കള്‍,സാധാരണക്കിടാങ്ങള്‍.
നല്ല കവിത
ReplyDeleteശുഭാശംസകൾ...
ദേശസ്നേഹം എന്നാല്‍ എന്താണെന്നറിയാത്ത കാലം
ReplyDelete