Thursday, 9 May 2013

ഒരു പെണ്‍കുട്ടി കരയുന്നു


 എടുത്തു കൊള്ളൂ
നിങ്ങളെടുത്തു കൊള്ളൂ.
കൂര്‍ത്തുയര്‍ന്ന മുലകള്‍ രണ്ടും
മുറിച്ചെടുത്ത് കൊള്ളൂ.
കൊണ്ടുപോയ് വെച്ചോളൂ
കിടപ്പറയിലോ കുളിമുറിയിലോ
ചെയ്തു കൊള്ളുക -
ഞെക്കുകയോ,ഞെരിക്കുകയോ
ബാക്കിവെക്കുക,
ഇത്തിരി മുലക്കണ്ണും മുലപ്പാലും
എന്നുണ്ണികള്‍ക്ക് സ്നേഹനീര് നല്കാന്‍

പറിച്ചെടുത്തോളൂ
തൊണ്ടിപ്പഴ ചുണ്ടുകള്‍ രണ്ടും
ബാക്കിവെക്കൂ,
ഒരു ചുംബനച്ചീളെങ്കിലും
പ്രിയനാദ്യ സ്നേഹമുദ്ര ചാര്‍ത്താന്‍

തുടകളില്‍,നിതംബത്തില്‍
 മാംസം അതീവ മൃദുലം
പാകം പോലെ ഉരിഞ്ഞെടുതോളൂ
അല്പം തുടുപ്പും മിനുപ്പും-
ബാക്കി വെക്കുക.
എന്നുണ്ണികള്‍ക്ക് തലവെച്ചുറങ്ങാന്‍


മദം തീരും വരെ മെതിച്ചോളൂ
യോനീമുദ്രയുടെ പൂട്ടുകള്‍
ഒരു നൂലിടച്ചാല് തകര്‍ക്കാതെ വിടുക
എന്നുണ്ണികള്‍ക്ക് ഉയിരിലേക്കൂര്‍ന്നിറങ്ങാന്‍

നാറുന്ന നഗ്നത പൊതിഞ്ഞെടുത്തു
പോകുമ്പോള്‍ കേള്‍ക്കുക
സഹോദരെനെന്നൊരു വിളി
മകളെന്നൊരു വിളി കേള്‍ക്കല്‍
ഒരു ഓമനത്തിങ്കള്‍ കിടാവോ..
ഓര്‍ക്കുക
എന്‍റെ തോര്‍ന്ന്‍ തീരാത്ത കണ്ണീര്‍
നിനക്ക് നഷ്ട്ടപ്പെട്ട സ്നേഹപ്പെയ്ത്താണ്‌

15 comments:

  1. അതി ശക്തമായ കവിത സമൂഹം വായിക്കേണ്ട കവിത ഒരു പശ്ചാത്താപം ആയെങ്ങിലും

    ReplyDelete
    Replies
    1. വന്നതിനു നന്ദി. ഇനിയും കാണണം .

      Delete
  2. Nannayirikkunnu. Manasine aswshamakkumenkilum, nerinte vedana unarthunna kavitha. like it

    ReplyDelete
  3. കൊണ്ട് കേറുന്നു സഖേ ..
    ശക്തമായി തന്നെ ..
    ഒരിത്തിരി നന്മയെങ്കിലും ബാക്കി വയ്ക്കൂ ...!
    നാളെയുടെ ഉണ്ണികള്‍ക്കായി ..
    ശക്തം , തീവ്രം .. വായിക്കേണ്ട പലതും
    വായിക്കാതെ പൊകുന്നു ..
    { ഫോളൊവര്‍ ഓപ്ഷന്‍ കാണുന്നില്ലല്ലൊ }

    ReplyDelete
    Replies
    1. വായനയ്ക്കും വികാരങ്ങള്‍ പങ്കു വെച്ചതിനും നന്ദി.വീണ്ടും കാണാം .ഫോളോ ഓവര്‍ പരിപാടി മനസ്സിലായില്ല.

      Delete
  4. എത്ര പറഞ്ഞിട്ടും ഫലമില്ലാതെ എല്ലാം കൊണ്ടുപോകും

    ReplyDelete
    Replies
    1. വായനക്ക് നന്ദി,അജിത്‌

      Delete
  5. ഒന്നും ബാക്കി വയ്ക്കില്ല. കാരണം തിന്നത് 'മനുഷ്യപ്പട്ടി'കളല്ലേ..?!!

    ശക്തമായ രചന.ഇഷ്ടമായി.


    ശുഭാശംസകൾ....

    ReplyDelete
  6. കവിത ഇഷ്ടപ്പെട്ടതില്‍ സന്തോഷം .വീണ്ടും കാണാം .

    ReplyDelete
  7. എടുത്തു കൊള്ളൂ
    നിങ്ങളെടുത്തു കൊള്ളൂ.
    ബാക്കിവെക്കുക,
    ഇത്തിരി മുലക്കണ്ണും മുലപ്പാലും
    എന്നുണ്ണികള്‍ക്ക് സ്നേഹനീര് നല്കാന്‍

    പറിച്ചെടുത്തോളൂ
    തൊണ്ടിപ്പഴ ചുണ്ടുകള്‍ രണ്ടും
    ബാക്കിവെക്കൂ,
    ഒരു ചുംബനച്ചീളെങ്കിലും
    പ്രിയനാദ്യ സ്നേഹമുദ്ര ചാര്‍ത്താന്‍

    പാകം പോലെ ഉരിഞ്ഞെടുതോളൂ
    അല്പം തുടുപ്പും മിനുപ്പും-
    ബാക്കി വെക്കുക.
    എന്നുണ്ണികള്‍ക്ക് തലവെച്ചുറങ്ങാന്‍


    മദം തീരും വരെ മെതിച്ചോളൂ
    ഒരു നൂലിടച്ചാല് തകര്‍ക്കാതെ വിടുക
    എന്നുണ്ണികള്‍ക്ക് ഉയിരിലേക്കൂര്‍ന്നിറങ്ങാന്‍


    പോകുമ്പോള്‍ കേള്‍ക്കുക
    നിനക്ക് നഷ്ട്ടപ്പെട്ട സ്നേഹപ്പെയ്ത്താണിത്

    നല്ല കവിത.. എല്ലാം വിവരിച്ചുപറയാനുളള വാശി ഉപോക്ഷിക്കണം. വായനക്കാര്‍ക്കാി ചിന്തിക്കാനിടം ഒഴിച്ചിടണം.

    ReplyDelete
    Replies
    1. നന്ദി .വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും

      Delete
  8. എന്‍റെ തോര്‍ന്ന്‍ തീരാത്ത കണ്ണീര്‍
    നിനക്ക് നഷ്ട്ടപ്പെട്ട സ്നേഹപ്പെയ്ത്താണ്‌......സ്നേഹം പെയ്യട്ടെ ...

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി

      Delete
  9. ആശയത്തോട് ചേരുന്നു ..കവിത എന്ന രീതിയിൽ ഇനിയും മെച്ചപ്പെടണം എന്ന് തോന്നി ..
    സ്നേഹാശംസകൾ

    ReplyDelete