Saturday, 14 September 2013

'അത്യാസന്ന മുറി'യിലെ രോഗികള്‍


‘അത്യാസന്ന’ മുറിയുടെ
അകത്തേക്കും പുറത്തേക്കും പോകുന്നത്
ആത്മാക്കളാണ്.
കേടു പറ്റിയ ശരീരങ്ങളുമായി
കോട്ടം തീര്‍ക്കാന്‍ വരും ആത്മാക്കള്‍.
ശരീരങ്ങളില്‍ ചിലതെല്ലാം
ശരിയാക്കി ആത്മാക്കള്‍ മടങ്ങും.
തീരെ ശരിയല്ലാത്ത ദേഹങ്ങളുണ്ട്.
വെന്റിലേട്ടരിലിട്ടാലും
എത്ര ചികിത്സിച്ചാലും
തീരെ ശരിയാവാത്ത ശരീരങ്ങള്‍.
അവയെ ഉപേക്ഷിച്ച് 
ആത്മാക്കള്‍ മടങ്ങും,
അകത്തും പുറത്തും ചീയുന്ന
ജീവിതങ്ങള്‍ക്കിടയിലൂടെ. 

5 comments:

  1. മനുഷ്യനെ ശരീരമായി കാണുന്ന വൈദ്യത്തോടും
    മനുഷ്യനെ ആത്മാവായ് കാണുന്ന മതത്തോടും
    വിരോധം.
    മനുഷ്യനെ മനുഷ്യനായ് കാണുന്നത് എൻ വൈദ്യം;
    അതുതന്നെ എൻ മതവും.
    :)

    ReplyDelete
    Replies
    1. ഐസിയു വില്‍ ഒരു രോഗി മരിക്കുന്നതും കാത്തിരുന്നപ്പോള്‍ തോന്നിയതാണ്.വൈദ്യ ഭാഷയില്‍ മരണം കഴിഞ്ഞതാണ്.ഇ സി ജി നേര്‍ രേഖയാവണം മരണം പ്രഖ്യാപിക്കാന്‍... . ജീവനോ ആത്മാവോ എന്തോ ആകട്ടെ നേരത്തേ പോയി.
      പിന്നെ ഇന്ന് വൈദ്യന്മാരിലാണ് ആത്മാവില്‍ വിശ്വാസം കൂടുതല്‍... മതങ്ങള്‍ ,പുരോഹിതര്‍ -കൂടുതല്‍ ഭൌതികവും. അവരവരിലുള്ള അവിശ്വസം തന്നെ കാരണം .
      വായനക്കും അഭിപ്രായത്തിനും നന്ദി.

      Delete
  2. എന്നാല്‍ മരണമില്ലാത്തവരാകട്ടെ!

    ReplyDelete
  3. ആത്മാക്കളുടെ യാത്ര ;ജീവിതങ്ങൾക്കിടയിലൂടെ.!

    നല്ല കവിത

    ശുഭാശംസകൾ...


    ReplyDelete
  4. icu vile thanuppil thanuthuranju ventilettaril kitakkunna sareerangal...
    extubate cheyyaam...chilappol aathmaavum sareeravum onnayi...athumallenkil onnu mattonnine aa thanuppil upekshichittu...
    (ammaye intubate cheythappol doctor paranjatha ee arthathil entho onnu...)

    ReplyDelete