മഴ
രതിസുഖം
നിഷേധിക്കപ്പെട്ടൊരു
ദേവനാണ്
സ്ഖലനം പോലെ
പെയ്തിറങ്ങുമ്പോഴും
രതി തീര്‍ച്ചയറിയാതെ ശേ ശേ
തേങ്ങും
മഴയുടെ
ഇക്കിളിപ്പെടുത്തലില്‍
പച്ചിലക്കൌമാരങ്ങള്‍ പുളഞ്ഞു
നനയും
മഴത്തുള്ളികളപ്പോഴും
താഴേക്കൂര്‍ന്നു വീണു
മണ്ണില്‍ തലതല്ലിക്കരയും.
ആദ്യരാത്രി മുറികളില്‍ ,മഴ
പുരപ്പുറത്തു കയറി
അലമുറയിടും.
മറവിലിരുന്നു പുണരും
കമിതാക്കളെ
മഴ ഓടിച്ചെന്നു നനയ്ക്കും.
കുടയില്‍ മറയും
സൌന്ദര്യത്തിന്റെ
കൂടെക്കൂടി ശറുപിറെ പയ്യാരം
പെയ്യും.
കത്തുന്ന മേട വെയിലില്‍
കാമനകളെ ചൂടുപിടിപ്പിക്കും.
കാമം കുമിഞ്ഞു കൂടുമ്പോള്‍,മഴ
കര്‍ക്കിടത്തില്‍ കരഞ്ഞു
തീര്‍ക്കും.
കന്നിയിലെ ശുനകക്രീഢകളോര്‍ത്തു
ചിങ്ങത്തിലേ നാണിച്ചു ചാറും.
തന്നെത്തന്നെ ശപിച്ചു
ശപിച്ച്,പിന്നെ
തുലാത്തില്‍ ആര്‍ത്തലച്ചു
കരയും. .
കരഞ്ഞു കരഞ്ഞു കണ്ണീര്‍
വറ്റും.
പാവം മഴ .
കുട വേണ്ട നമുക്കിനി
മഴയത്ത്
കൂടെക്കൂടി കരഞ്ഞോട്ടെ മഴ
ഇഴുകി തഴുകി കരഞ്ഞു പൊയ്ക്കോട്ടെ
പാവം മഴ .
മഴ കരയുന്നുവോ?
ReplyDeleteനോവിൻ പെരുമഴക്കാലം. മഴയ്ക്കും!
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
Mazha oru devananennu parayumpol....sorry ..athoru sthraina bimbamayi manassil azhathil urachu poyittullathanu
ReplyDelete.
മഴ എല്ലായ്പ്പോഴും നമുക്കൊരു പശ്ചാത്തലമാണ് . പശ്ചാത്തലം മാത്രമാണ്. ശബ്ദമായും ദൃശ്യമായും. പ്രേമത്തിനു,ദുഖത്തിന്,വിരഹത്തിന്,തകര്‍ച്ചക്ക്. ചേരും വിധത്തില്‍ നാം നിറം വെപ്പിച്ചെടുക്കുന്ന വെറും പശ്ചാത്തലം. മഴ ബിംബത്തിനു ഒരു ലിംഗ ഭാവം പോലും നാം കൊടുത്തിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല.
Deleteമഴയുടെ കരച്ചില്‍ ആരറിയാന്‍?
ReplyDeleteനന്നായി.