നേരം കെട്ട നേരത്ത്
മുറ്റത്തൊരു അമ്പ് വന്നു വീണു
മുന വിറക്കുന്നൊരമ്പ്
മുതുകില്‍ ചോര ചിന്തി
ബുദ്ധന്‍റെ കണ്ണ് പോയ ആട്ടിന്‍കുട്ടി
നിഴല്‍ വീഴ്ത്താതൊരു മെലിഞ്ഞ രൂപം
നിരപ്പുകളില്‍ ആഴങ്ങളളന്നു നില്‍ക്കുന്നു
വള്ളിപൊട്ടിത്തുലഞ്ഞ ചെരുപ്പ്
കാലുകളില്‍ കലഹിക്കുന്നു
ഹൃദയത്തില്‍
ആചാരവെടിയുടെ തുളകള്‍
നെഞ്ചില്‍
സര്‍ക്കാര്‍ റീത്തിന്‍റെ വ്രണങ്ങള്‍
ജലവും മൂത്രവും
ഒരു പോലെ കണ്ട കണ്‍കളില്‍
പുരസ്ക്കാരനിന്ദകളുടെ പീളക്കെട്ടു
കുപ്പായക്കൈക്കീശയില്‍ നിന്ന്‍
കറുത്തൊരു പൂവ് നീട്ടുന്നു
-ഇതെന്‍റെ ശവപ്പെട്ടി
ചുമക്കാനുള്ള പാസ്
അയ്യപ്പന്‍ പോലൊരു അയ്യപ്പന്‍
ReplyDeleteഹൃദയത്തില്‍
ReplyDeleteആചാരവെടിയുടെ തുളകള്‍
നെഞ്ചില്‍
സര്‍ക്കാര്‍ റീത്തിന്‍റെ വ്രണങ്ങള്‍
നല്ല വരികൾ :). കവിതയും.
ശുഭാശംസകൾ.....
അജിത്തിനും സൌഗന്ധികത്തിനും നന്ദി. വായനക്ക്,കമെന്റിന്.
Deletekollam...
ReplyDeleteകവിത നന്നായി മാഷേ
ReplyDelete