Tuesday, 22 October 2013

രണ്ടു ചെറുകവിതകള്‍

ആരാകണം ?

കുഞ്ഞേ നിനക്കാരാകണം?
വലിയൊരു ആളാകണം .
വലുതാകുമ്പോള്‍ ആരാകണം?
ചെറിയൊരു കുട്ടിയാകണം.

മഴക്കുഴമ്പ്‌ 

വലയിട്ടു പിടിച്ച മഴത്തുള്ളികളെ
വെയിലത്തിട്ടുണക്കിയെടുക്കണം.
കമ്മുണിസ്റ്റ്‌ പച്ചിലച്ചാറില്‍
കുഴമ്പാക്കിയുരുട്ടിയെടുക്കണം.
കമ്പൂട്ടര്‍ വാര്‍ഡില്‍ പനിച്ചു കിടക്കും
കുഞ്ഞുണ്ണികളുടെ തലയില്‍ തേക്കണം.
പനി പിടിക്കാതെ മഴ നനയട്ടെ
പുത്തനുണ്ണികളങ്ങനെ.

5 comments:

  1. ആദ്യത്തേത് കൂടുതലിഷ്ടമായി മാഷേ

    ReplyDelete
  2. ശ്രീയോട് ഞാനും യോജിക്കുന്നു.മനുഷ്യമനസ്സിന്റെ വലിയൊരു സമസ്യയാണതിൽ പറഞ്ഞിരിക്കുന്നത്.


    ശുഭാശംസകൾ....

    ReplyDelete
  3. നന്നായി...ആശംസകള്

    ReplyDelete
  4. വായനക്ക് വന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി.വളരെ സന്തോഷം

    ReplyDelete