ചിത്രം കടപ്പാട്.വൈഗ ന്യുസ്
മഴ വന്നു വിളിച്ചപ്പോളാണ്
അമ്മയില്‍
നിന്നും ഞാനിറങ്ങിവന്നത്.
ചിന്നിപ്പോയൊരോടിന്‍
വിടവിലൂടെ
ചിന്ന മഴത്തുള്ളി
അമ്മവയറ്റില്‍ തൊട്ടത്രേ .
പിന്നന്നു പകലും രാവും മുഴുവന്‍
ഞാനും മഴയും
കൂവിത്തിമര്‍ത്തത്രേ
2
ഒരു കുട നിറയെ
മഴയുമായി
ഒന്നാം
ക്ലാസ്സിലേക്കൊക്കത്തെടുത്തതും
ഒന്നുമില്ലാത്തലയായ്ത്തുലഞ്ഞൊരെന്‍
ശുഷ്ക്കജീവിതം
നനച്ചു നിറച്ചതും മഴ
കരച്ചിലുകള്‍ പെയ്തു മറച്ചതും
സന്തോഷങ്ങളില്‍
തിമിര്‍ത്തതും മഴ .
രോഷങ്ങളിലേക്കിടിയും
മിന്നലും.
വിരഹപ്പൊള്ളലില്‍
അമൃതവര്‍ഷിണി.
യൌവ്വനത്തിന്റെ
പാപക്കിടക്കകളില്‍
കാമക്കയങ്ങളിലേക്ക്
പെയ്തൊഴിയുമ്പോള്‍
ഉമ്മറപ്പടിയിലൂരി
വെച്ച ചെരുപ്പുകള്‍
കഴുകി വെച്ചതും ഈ
മഴ
3
മഴ വന്നു
വിളിച്ചപ്പോളാണ്
അമ്മയില്‍
നിന്നും ഞാനിറങ്ങിപ്പോയത്
ചിന്നിപ്പോയൊരു
ബോധത്തിന്‍ വിടവിലൂടെ
കുളിരായി വന്നു
മഴ വിളിച്ചു ,വരൂ
പനിക്കിടക്കയില്‍
കിടന്നു പൊള്ളാതെ
മരിച്ചവരുടെ
തണുപ്പിലേക്കിറങ്ങി വരൂ.
മഴ മിഴികള്‍
പൂട്ടി ക്ഷണക്കത്ത് തന്നു
മഴയിഴകള്ക്കിടയിലേക്ക്
ഞാന്‍ ഇറങ്ങിച്ചെന്നു.
‘നശിച്ച മഴ ,ഒടുക്കത്തെ മഴ,പണ്ടാരടങ്ങാന്‍’
എനിക്കുള്ള
പ്രാക്കുകള്‍ മഴയെടുത്തു.
നനഞ്ഞു കുതിര്‍ന്ന ശവമഞ്ചത്തിന്റെ
നാല് മൂലയിലും മഴ
ഹാലേലുയ്യ പാടി.
പാതിയും മഴ
നിറഞ്ഞ കുഴിയിലേക്കിറങ്ങുമ്പോള്‍
പതിയെ വന്നു
തൊട്ടു,പഴയ മഴത്തുള്ളി
പിന്നെ പകലുകള്‍
രാവുകളെല്ലാം
ഞാനും മഴയും
കൂവിത്തിമര്‍ത്തത്രേ ..
അപ്പോഴും മഴയ്ക്കൊരു ഭാവഭേദവുമില്ല. പെയ്തുപെയ്തങ്ങനെ!
ReplyDeleteഅതെ.അതെ. വളരെ സന്തോഷം ഇവിടെ വീണ്ടും കണ്ടതില്‍ .
ReplyDeleteകരച്ചിലുകള്‍ പെയ്തു മറച്ചതും
ReplyDeleteസന്തോഷങ്ങളില്‍ തിമിര്‍ത്തതും മഴ ............
മഴ മോഹനീയം
ReplyDeleteellattinum sakshiyayi mazha
ReplyDeleteഎല്ലാം കഴുകുന്ന മഴ.! അഴകുള്ള മഴ!1
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....
താങ്കള്‍ക്ക് നന്മ നിറഞ്ഞ പുതുദിവസങ്ങള്‍ നേരുന്നു .
Deleteവായനക്ക് നന്ദി
mazha ethra mohaneeyam....
ReplyDelete