Wednesday, 1 October 2014

ചില കുള്ളന്‍ കവിതകള്‍


1
വേട്ടയാടപ്പെടുന്നത് വരെയുള്ള
അരക്ഷിതാവസ്ഥയാണ്,
സുരക്ഷിതത്വം

2
'താന്‍ പാതി ഞാന്‍ പാതി' പറഞ്ഞ്
പാതിയുടെ പകുതിപ്പാതിയും ചെയ്യാതെ
പതിരായിപ്പോയൊരു വചനം -ദൈവം

3
കത്തുന്ന പ്രണയം
കുത്തിക്കെടുത്തുന്ന
ആഷ്ട്രെയാണ് വിവാഹം.
ആഷ്ട്രെകള്‍ നിറയുമ്പോള്‍
വിവാഹം വിജയിക്കുന്നു.

4
നീതി തേടിയെത്തിയ പെണ്‍കുട്ടി
കോടതി വരാന്തയില്‍
ഇരട്ടപെറ്റു മരിച്ചു  .
കറുത്ത ഗൌണുകള്‍
ത്രാസ് കുലുക്കിച്ചിരിച്ചു .

1 comment:

  1. കവിത കുള്ളനെങ്കിലും ആശയങ്ങള്‍ക്ക് ആറടി നീളം ...! നന്നായി ,,!

    ReplyDelete