ചുണയുള്ള പത്തു പെണ്‍കുട്ടികള്‍ ബസന്തിന്റെ ഒരു കരണം
പിടിച്ചുവെച്ച് മറ്റേ
കരണത്ത് വേണ്ടത് ചെയ്യണം .
-സഖാവ് വി.എസ്
സഖാവെ, നമുക്ക്
ചുണക്കുട്ടികളെവിടെ?
ബസന്തുക്കളുടെയും
അസത്തുക്കളുടെയും കരണത്തടിക്കാന്‍
ചുണയുള്ള പെണ്‍കുട്ടികളെവിടെ
?
വെളുത്ത ഖദരന്മാരും കറുത്ത
ഗൌണന്മാരും
നമ്മുടെ കുട്ടികളെ
ബാലവേശ്യകളാക്കി പിണ്ഡം വെച്ചു.
ചുണ മൂത്തവരെ ജമീലയും
വിമോചനക്കാരും
കന്യാമേരിമാരാക്കി രൂപക്കൂട്ടിലടച്ചു.
സിലിണ്ടറുകളില്‍,കയര്‍ക്കുരുക്കില്‍
,ഇ-വലകളില്‍
ഒലിച്ചു തീര്‍ന്ന ചുനകള്‍
പിന്നേയും.
അതിമിടുക്കികള്‍ രാഷ്ട്രീയ
കിളിക്കൂടുകളില്‍
അഴിമതി മുട്ടകള്‍ക്ക്
അടയിരുന്നു രസിച്ചു.
ചുണയും മണവും ചോര്‍ന്ന
ദാമ്പത്യങ്ങള്‍
അച്ഛനും അമ്മയും കളിച്ചു
ഫ്ലാറ്റായി ,ചാനലുകളില്‍.... .
തിരുമേനിമാരും തിരുസഭയും ദൈവവിളി
കെട്ടവരും
പെണ്കുഞ്ഞാടുകളെ വെള്ളയുടുപ്പിടുവിച്ചു
അണലികളും അഭയകളുമാക്കി
ഒടുക്കി.
ബാക്കി വന്ന കുറച്ചു ചുണച്ചികള്‍
ബിക്കിനിയിട്ട് ഡല്‍ഹിക്ക്
പോയി,
സൗന്ദര്യമത്സരത്തില്‍
പങ്കെടുക്കാന്‍ .
അതുകൊണ്ട് സഖാവേ,
ഈ കയ്യാങ്കളി നമുക്കേറ്റെടുക്കാം
ചുരുട്ടിയ മുഷ്ടി
പരത്തിയടിക്കാം
ബസന്തുക്കളുടെയും
അസത്തുക്കളുടെയും കരണത്ത്.
No comments:
Post a Comment