Tuesday, 26 February 2013

മനസ്സ് കൊണ്ടൊരു രാജി


മനസക്ഷിയോടൊന്നു രാജിയവാന്‍
മനസ്സ് കൊണ്ട് ഞാന്‍ രാജിവെക്കുന്നു.
മനസ്സില്‍ നിന്ന്‌,മനക്കോട്ടകളില്‍ നിന്ന്‍
മറഞ്ഞു പോകാത്ത മടുപ്പുകളില്‍നിന്ന്‍.

സ്വാസ്ഥ്യത്തിന്‍റെ നങ്ക്കൂരം നഷ്ടപ്പെട്ട
കൊടി കീറിയ കപ്പലാണ് ഞാന്‍..
എവിടെയാണെന്‍റെ മഞ്ഞുമല?
എവിടെയാണെന്‍റെ  കൊമ്പന്‍ സ്രാവ്?

ഇങ്ങനെയൊന്നും എഴുതരുത്,അറം പറ്റും .
ജീവിച്ചിരിക്കുന്ന അമ്മ പറയുന്നു.
എങ്ങനെയെങ്കിലും എഴുതൂ ,ജന്മം തുടരൂ.
മരിച്ചു പോയ അച്ഛന്‍ പറയുന്നു.

ആത്മഹത്യാ കുറിപ്പിലേക്കുള്ള
ആദ്യ വരികള്‍ മിനുക്കുകയാണ് ഞാന്‍
അതെഴുതിക്കഴിഞ്ഞു വേണം
അവസാന മിനുക്കുകള്‍ മായ്ക്കാന്‍..

4 comments:

  1. എനിക്ക് കവിത നന്നായി ഇഷ്ടപ്പെട്ടു ...........ആശംസകള്‍ ; വീണ്ടും എഴുതുക

    കമന്റ്‌ വേര്‍ഡ്‌ വരിഫികേഷന്‍ മാറ്റിയാല്‍ നന്നാവും

    ReplyDelete
  2. സന്തോഷം. വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിക്കഴിഞ്ഞു.

    ReplyDelete
  3. സ്വാസ്ഥ്യത്തിന്‍റെ നങ്ക്കൂരം നഷ്ടപ്പെട്ട
    കൊടി കീറിയ കപ്പലാണ് ഞാന്‍..

    ശുഭാശംസകൾ.....

    ReplyDelete
  4. ആത്മഹത്യ ചെയ്യാന് പോകുന്നവന്റേത് ആത്മാവില് നിന്നുളള വരികളാണ്. അത് മിനുക്കേണ്ട കാര്യമില്ല

    ReplyDelete