ഇന്നലെ ഒരു ബാപ്പി ലാഹിരി പാട്ടിനൊപ്പം
ചുവടുവെച്ചപ്പോള്‍, മകള്‍ ഓര്‍മ്മപ്പെടുത്തി-
അച്ഛാ ,അച്ഛന് പ്രായമായി
ഇങ്ങനെ തുള്ളിക്കളിക്കരുത്
മകന്റെ ക്ലാസ്സിലെ സുന്ദരിക്കുട്ടിയുടെ
പേര് മറന്നപ്പോള്‍ ,മകന്‍ കളിയാക്കി-
അച്ഛാ ,അച്ഛന് പ്രായമായി
അവളുടെ പേര് പോലും മറന്നു.
കുട്ടികള്‍ പറഞ്ഞത് ശരിയാണ് .
എനിക്ക് പ്രായമായിരിക്കുന്നു.
അപ്പോള്‍ പ്രായം?
ജനനത്തില്‍ നിന്നുള്ള അകലമോ?
മരണത്തിലേക്കുള്ള അടുപ്പമോ?
എന്തോന്ന് പ്രായം?
ReplyDeleteഎന്റെ യൂറോപ്യന്‍ സുഹൃത്ത് പറയുന്നത് 50 മുതലാണ് അവരുടെ നല്ല ജീവിതം തുടങ്ങുന്നതെന്നാണ്
Why don't you disable this word verification?
പ്രായത്തെപ്പറ്റി പല പല അഭിപ്രായങ്ങൾ...
ReplyDeleteശുഭാശംസകൾ.....
നല്ല വരികള്‍.
ReplyDeleteമറവി പ്രായത്തിന്റെ തലയില്‍ കെട്ടിവെക്കുന്ന ഒരു പ്രവണത ഉണ്ട്. അതിനെ ചിരിച്ചു തള്ളുക. :)
ബാല്യത്തിലെ വൃദ്ധന്മാരും, ''ഇനിയുമൊരങ്കത്തിനു ബാല്യ'' മുള്ള വൃദ്ധന്മാര്‍ വരെയും ഉണ്ടല്ലോ.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
എല്ലാവരും പ്രായമായി മരിക്കണമെന്ന് ആഗ്രഹിക്കുന്നു.അപ്പോള്‍ മരണത്തിലേക്കുള്ള അടുപ്പമല്ലേ ഈ പ്രായം/ പ്രായാധിക്യം?
Deleteരണ്ടുമല്ല .
ReplyDeleteപ്രായമായാല്‍ അടങ്ങി ഒതുങ്ങി കഴിയണം എന്ന് ഓര്‍മ്മപ്പെടുത്തിയതാണ്.
പ്രായം മനസിനെ ബാധിക്കരുത് .............
ReplyDeleteപ്രായം മനസ്സിനെ കീഴടക്കിയാല് എല്ലാം കഴിഞ്ഞു
ReplyDeleteകൊള്ളാം... ഭാവുകങ്ങള്‍..
ReplyDeleteപ്രായം ഒരു വിഷയമേ അല്ല....