Friday, 1 March 2013

ഓ, ഒരു ജീവിതം!



നിങ്ങളൊക്കെ പറയുന്നു
ജീവിതം ഭയങ്കര സംഭവാന്ന്‍
എന്തോ ഗംഭീര ക്ണാപ്പാന്ന്‍
ഓ ഒരു ക്ണാപ്പ് ജീവിതം !

ദില്ലിയിലെ ഏതെങ്കിലും പാട്ട ബസ്സില്‍
ഊരിപ്പോകുന്ന വെറും കോപ്പ് .
ഉത്തരേന്ത്യന്‍  തെരുവുകളില്‍
തണുത്തുറക്കുന്ന ഒരു മിടിപ്പ്.

ഗുജറാത്തിലെ പോലീസ് സ്റ്റേഷനില്‍
മറുപടിയാകാതെ നിലയ്ക്കുന്ന ഒരുത്തരം .
ആകാശത്തേക്കുള്ള വെടിവെപ്പില്‍
ചിതറിപ്പോകുന്നൊരു വിപ്ലവത്തല.

കേരളത്തില്‍ വയനാടന്‍ മരക്കൊമ്പില്‍
തൂങ്ങി നിവരുന്ന കൃഷിത്തോറ്റം .
പേരൂര്‍ക്കടയിലെ മനോരോഗത്തറയില്‍
നരബലിയാകുന്നൊരു അമ്മായനം.

ഇങ്ങനെയൊക്കെ മാത്രമീ ജീവിതം
ഇത്രയൊക്കെ മാത്രമീ ജീവിതം .
എന്നിട്ടും നിങ്ങള്‍ പറയുന്നു
ജീവിതം എന്തോ ക്ണാപ്പാന്ന്‍ .

ഓ ,ഒരു ജീവിതം .പ്ഫൂ!!

5 comments:

  1. കൊള്ളാം ഇഷ്ടപ്പെട്ടു....

    ReplyDelete
  2. വായനയ്ക്കും കമെന്റിനും നന്ദി

    ReplyDelete
  3. മനോഹരം തന്നെ, ഈ കവിത.

    പിന്നെ ജീവിതവും..


    ശുഭാശംസകൾ...

    ReplyDelete
  4. ഓ ഒരു ക്ണാപ്പ് ജീവിതം..പോയി തുലയട്ടെ

    ReplyDelete