അത്യുന്നതങ്ങളില്‍ നിന്നും ഇറങ്ങിവന്നതുകൊണ്ട്
ദൈവത്തിന്‍റെ തല പൊട്ടി ചോര പൊടിഞ്ഞിരുന്നു .
ഇടനെഞ്ചിലെ മുറിയുന്ന വേദന
ഇടങ്കയ്യിനാല്‍ മറച്ചു പിടിച്ചിരുന്നു.
പിതാവ് ഏറ്റു വാങ്ങാതെ പോയ പാനപാത്രം
വലങ്കയ്യില്‍ അപ്പോഴും തൂങ്ങിക്കിടന്നു.
നിലത്തുറക്കാത്ത പാദങ്ങളില്‍,നിറയെ
പഴുതുകളില്‍ നുരക്കും പുഴുക്കള്‍ .
ഉറക്കമാണോ,ഉണര്‍ച്ചയാണോ
ഉയിര്‍ത്തെഴുന്നേല്പ്പാണോ എന്നറിയാതെ
ആകെക്കുഴങ്ങി
ഇലിഭ്യച്ചിരിയുമായി ദൈവം.
എന്‍റെ പാവം ദൈവം!
ദൈവമറിയാതെ......
ReplyDeleteബലിദാനമായിതാ തിരുജീവനേകി നീ...
ReplyDeleteശുഭാശംസകൾ...