Thursday, 14 March 2013

എന്നുണ്ണിക്കവിതകള്‍

ഗോളി 

കളിക്കളത്തിലെ ഗോളി 
ഇട്ടാവട്ടത്തിലെ കോമാളി .
കോമാളിയുടെ വീഴ്ച്ചകള്‍----,
കളിജയത്തിന്‍റെ കണക്കുകള്‍ .

വാര്‍ദ്ധക്ക്യം

തിരിഞ്ഞു  കിടക്കുന്നോരിണ,
അകലെ കടക്കുന്ന മക്കള്‍,
വലയുന്ന ദേഹം,തളരുന്ന മനം 
തലയില്‍ ഓര്‍മ്മകളുടെ കനം 
നഷ്ടക്കിനാക്കളുടെ ആധിക്ക്യം
അതാണ് സഖേ, വര്‍ദ്ധക്ക്യം .

ചിന്ത 

എന്‍റെ ചത്ത കണ്ണുകള്‍ 
ഒന്നും കാണുന്നില്ല .
എന്‍റെ നശിച്ച തല 
കാണാത്തതു മാത്രം ചിന്തിക്കുന്നു .

6 comments:

  1. ഉണ്ണിക്കവിതകൾ നന്നായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വായനയ്ക്കും ആശംസകള്‍ക്കും നന്ദി

      Delete
  2. കാണാത്തതുമാത്രം ചിന്തിച്ച് നല്ല കവിതകള്‍ ഇനിയും വരട്ടെ

    ReplyDelete
  3. നന്നായി ,,നല്ല വരികള്‍ ...

    ReplyDelete
  4. അജിത്‌,സലിം-വായനക്ക് നന്ദി

    ReplyDelete