Tuesday, 5 March 2013

ഇന്ന് വിവാഹവാര്‍ഷികം


ഇന്ന് വിവാഹവാര്‍ഷികം
ഇന്നെന്താണ് നമുക്കാഘോഷിക്കാന്‍
വര്‍ഷങ്ങള്‍ക്കപ്പുറം നഷ്ടപ്പെട്ട പ്രണയമോ ?
വര്‍ഷംതോറും വിജയിപ്പിച്ചെടുക്കുന്ന ദാമ്പത്യമോ?

ഇന്ന്‍ നമ്മുടെ വിവാഹവാര്‍ഷികം
ഇന്നെന്താണ് നമുക്കോര്‍ത്തെടുക്കാന്‍?
കാമ്പസ്സിലെ പൂനിലാവ്‌ ?മെയ്‌ മാസപ്പൂമരം?
കഴിഞ്ഞാണ്ടിലെ കാരണമില്ലാത്തോരടിപ്പൂരം?

പ്രിയേ, നമുക്ക് ഈ വിവാഹക്കൂട് തകര്‍ക്കാം
പ്രണയക്കിളികളായി പാടിത്തകര്‍ക്കാം.
സ്നേഹത്തിമിര്‍പ്പിന്റെ അക്ഷരത്തെറ്റിനാല്‍
സാധിച്ചെടുക്കാം പുത്തന്‍ പ്രണയക്കുറിപ്പുകള്‍.

പ്രണയമണമൂറുന്ന ലോലാക്ഷരങ്ങളാല്‍
പരസ്പരമോരോന്നു കുത്തിക്കുറിക്കാം .
പ്രണയിച്ചു പ്രണയിച്ചു പിന്നേം മടുക്കുമ്പോള്‍
പരസ്പരം വെറുതെ കൊത്തിപ്പറിക്കാം.

8 comments:

  1. പ്രിയ മോഹന്‍,
    കല്പറ്റ നാരായണന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കവിത വായിച്ചുവോ...

    ReplyDelete
    Replies
    1. ഇല്ലല്ലോ.ഏതു ലക്കമാണ്?

      Delete
  2. ജീവിതമെന്നും മധുവിധുവാകാൻ
    ഭാവുകമേകുന്നു..

    ശുഭാശംസകൾ....

    ReplyDelete
  3. സ്നേഹത്തില്‍ പൊതിഞ്ഞ സമ്മാനം.നല്ല വരികള്‍

    ReplyDelete
  4. സ്നേഹത്തിമിര്‍പ്പിന്റെ അക്ഷരത്തെറ്റിനാല്‍
    സാധിച്ചെടുക്കാം പുത്തന്‍ പ്രണയക്കുറിപ്പുകള്‍.

    നല്ല വരികൾ. ഓരോ വിവാഹ വാർഷികവും സാഫല്യം
    പകരട്ടെ

    ReplyDelete