തലവേദനയുടെ ദിനങ്ങള്‍
അനുപമം അതിഗംഭീരം
അതിവേദനയുടെ ശതശരപതനം
അരമരണ സഹനം,കദനം.
വലിയ വേദനപ്പെരുന്നാളിന്‍റെ
വന്യ വിശുദ്ധ ആഘോഷങ്ങള്‍. .
കോശങ്ങളില്‍ തുടിച്ച്
കലകളില്‍ നിറഞ്ഞ്
ഞരമ്പുകളിലൂടെ മദിച്ച്
തലവരകള്‍ പിടിച്ചുവലിച്ച്
നാഡികള്‍ ചവിട്ടി മെതിച്ച്
തലച്ചോറിന്‍റെ പകുതിയില്‍
കറുത്ത കൊടി കുത്തി
കരിങ്കുട്ടിത്തോറ്റം,കൊടിഞ്ഞി.
തുടങ്ങുന്നൂ കാര്യവിചാരം
സ്വാന്തനങ്ങള്‍
കാര്യങ്ങള്‍,കാരണങ്ങള്‍
വെറും നേരമ്പോക്കുകള്‍ !
വെയിലത്ത് നടന്നിട്ടാണ്
വൈകിയ നേരത്ത് കിടന്നിട്ടാണ്
വെറുക്കേണ്ട ചോക്ലേറ്റ് തിന്നിട്ടാണ്
വെറുതെ തല പുകച്ചിട്ടാണ് .
ഒച്ച വെക്കാതെ ,കുട്ടികളെപ്പോലെ
ഒന്ന് കിടക്കൂ,വേഗം മാറട്ടെ .
അനന്തരം യുദ്ധം ഘോരഘോരം
ലേപനങ്ങള്‍,ഗുളികകള്‍
ക്ഷുദ്ര പ്രയോഗങ്ങള്‍ .
ആസ്പിരിന്‍ ബ്രുഫെന്‍ വോവേരാന്‍
വായിലൂടെ ,പല വഴികളിലൂടെ .
ഒടുവില്‍ നാവികപ്പടയുടെ ഇരച്ചുകയറ്റം
ഞരമ്പുകളിലൂടെ,കൊടിയിറക്കിക്കൊടിഞ്ഞി .
പീഡാനുഭവത്തില്‍ തളര്‍ന്നൊരീ ഞാന്‍ -
പട ഭയക്കും പടയാളിയോ?
പട തകര്‍ത്ത പടനിലമോ?
------------------------------------------------------------
കൊടിഞ്ഞി=കൊടിഞ്ഞിക്കുത്ത്=മൈഗ്രൈന്‍
അനുപമം അതിഗംഭീരം
അതിവേദനയുടെ ശതശരപതനം
അരമരണ സഹനം,കദനം.
വലിയ വേദനപ്പെരുന്നാളിന്‍റെ
വന്യ വിശുദ്ധ ആഘോഷങ്ങള്‍. .
കോശങ്ങളില്‍ തുടിച്ച്
കലകളില്‍ നിറഞ്ഞ്
ഞരമ്പുകളിലൂടെ മദിച്ച്
തലവരകള്‍ പിടിച്ചുവലിച്ച്
നാഡികള്‍ ചവിട്ടി മെതിച്ച്
തലച്ചോറിന്‍റെ പകുതിയില്‍
കറുത്ത കൊടി കുത്തി
കരിങ്കുട്ടിത്തോറ്റം,കൊടിഞ്ഞി.
തുടങ്ങുന്നൂ കാര്യവിചാരം
സ്വാന്തനങ്ങള്‍
കാര്യങ്ങള്‍,കാരണങ്ങള്‍
വെറും നേരമ്പോക്കുകള്‍ !
വെയിലത്ത് നടന്നിട്ടാണ്
വൈകിയ നേരത്ത് കിടന്നിട്ടാണ്
വെറുക്കേണ്ട ചോക്ലേറ്റ് തിന്നിട്ടാണ്
വെറുതെ തല പുകച്ചിട്ടാണ് .
ഒച്ച വെക്കാതെ ,കുട്ടികളെപ്പോലെ
ഒന്ന് കിടക്കൂ,വേഗം മാറട്ടെ .
അനന്തരം യുദ്ധം ഘോരഘോരം
ലേപനങ്ങള്‍,ഗുളികകള്‍
ക്ഷുദ്ര പ്രയോഗങ്ങള്‍ .
ആസ്പിരിന്‍ ബ്രുഫെന്‍ വോവേരാന്‍
വായിലൂടെ ,പല വഴികളിലൂടെ .
ഒടുവില്‍ നാവികപ്പടയുടെ ഇരച്ചുകയറ്റം
ഞരമ്പുകളിലൂടെ,കൊടിയിറക്കിക്കൊടിഞ്ഞി .
പീഡാനുഭവത്തില്‍ തളര്‍ന്നൊരീ ഞാന്‍ -
പട ഭയക്കും പടയാളിയോ?
പട തകര്‍ത്ത പടനിലമോ?
------------------------------------------------------------
കൊടിഞ്ഞി=കൊടിഞ്ഞിക്കുത്ത്=മൈഗ്രൈന്‍
പടതകര്ത്ത പടനിലം തന്നെ
ReplyDeleteമൈഗ്രേയ്നല്ലേ..? പട ഭയക്കും പടയാളിയുമാകാം.
ReplyDeleteനല്ല അവതരണം
ശുഭാശംസകൾ...
എന്‍റെ ദുരനുഭവമാണ്,സ്ഥിരാനുഭാവമാണ്.വായനക്ക് നന്ദി
Delete
ReplyDeleteഒരുപാടു പേരെ ഉറക്കിയവൻ
ഉറങ്ങുവാനാകാതെ വലയുകയോ
മയങ്ങുവാൻ മരുന്നുകളേകിയവൻ
മയങ്ങുവാനായി കൊതിക്കുകയോ
വേദനാസംഹാരികളേകിയവൻ
വേദനയെടുത്തു പുളയുകയോ
ഹാ ! ഇതോ വിധി വൈപരീത്യം
വിരോധാഭാസമോ ട്രാജഡിയോ
കാലത്തിൻ കൊടിഞ്ഞിക്കോമഡിയോ
മാറാത്ത മൈഗ്രൈനിൻ മായാവിലാസങ്ങളോ....
പ്രിൻസ്
പ്രിന്‍സ്,ഇത് കലക്കി.അതിഗംഭീരം.
ReplyDelete