Saturday 23 March 2013

വേദനയുടെ വലിയ പെരുന്നാള്‍

തലവേദനയുടെ ദിനങ്ങള്‍
അനുപമം അതിഗംഭീരം
അതിവേദനയുടെ ശതശരപതനം
അരമരണ സഹനം,കദനം.
വലിയ വേദനപ്പെരുന്നാളിന്‍റെ
വന്യ വിശുദ്ധ ആഘോഷങ്ങള്‍. .
കോശങ്ങളില്‍ തുടിച്ച്
കലകളില്‍ നിറഞ്ഞ്
ഞരമ്പുകളിലൂടെ മദിച്ച്
തലവരകള്‍ പിടിച്ചുവലിച്ച്
നാഡികള്‍ ചവിട്ടി മെതിച്ച്
തലച്ചോറിന്‍റെ പകുതിയില്‍
കറുത്ത കൊടി കുത്തി
കരിങ്കുട്ടിത്തോറ്റം,കൊടിഞ്ഞി.

തുടങ്ങുന്നൂ കാര്യവിചാരം
സ്വാന്തനങ്ങള്‍
കാര്യങ്ങള്‍,കാരണങ്ങള്‍
വെറും നേരമ്പോക്കുകള്‍ !
വെയിലത്ത് നടന്നിട്ടാണ്
വൈകിയ നേരത്ത് കിടന്നിട്ടാണ്
വെറുക്കേണ്ട ചോക്ലേറ്റ് തിന്നിട്ടാണ്
വെറുതെ തല പുകച്ചിട്ടാണ് .
ഒച്ച വെക്കാതെ ,കുട്ടികളെപ്പോലെ
ഒന്ന് കിടക്കൂ,വേഗം മാറട്ടെ .

അനന്തരം യുദ്ധം ഘോരഘോരം
ലേപനങ്ങള്‍,ഗുളികകള്‍
ക്ഷുദ്ര പ്രയോഗങ്ങള്‍ .
ആസ്പിരിന്‍ ബ്രുഫെന്‍ വോവേരാന്‍
വായിലൂടെ ,പല വഴികളിലൂടെ .
ഒടുവില്‍ നാവികപ്പടയുടെ ഇരച്ചുകയറ്റം
ഞരമ്പുകളിലൂടെ,കൊടിയിറക്കിക്കൊടിഞ്ഞി .


പീഡാനുഭവത്തില്‍ തളര്‍ന്നൊരീ ഞാന്‍ -
പട ഭയക്കും പടയാളിയോ?
പട തകര്‍ത്ത പടനിലമോ?
------------------------------------------------------------
കൊടിഞ്ഞി=കൊടിഞ്ഞിക്കുത്ത്=മൈഗ്രൈന്‍

5 comments:

  1. പടതകര്ത്ത പടനിലം തന്നെ

    ReplyDelete
  2. മൈഗ്രേയ്നല്ലേ..? പട ഭയക്കും പടയാളിയുമാകാം.

    നല്ല അവതരണം

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. എന്‍റെ ദുരനുഭവമാണ്,സ്ഥിരാനുഭാവമാണ്.വായനക്ക് നന്ദി

      Delete

  3. ഒരുപാടു പേരെ ഉറക്കിയവൻ
    ഉറങ്ങുവാനാകാതെ വലയുകയോ
    മയങ്ങുവാൻ മരുന്നുകളേകിയവൻ
    മയങ്ങുവാനായി കൊതിക്കുകയോ

    വേദനാസംഹാരികളേകിയവൻ
    വേദനയെടുത്തു പുളയുകയോ
    ഹാ ! ഇതോ വിധി വൈപരീത്യം
    വിരോധാഭാസമോ ട്രാജഡിയോ

    കാലത്തിൻ കൊടിഞ്ഞിക്കോമഡിയോ
    മാറാത്ത മൈഗ്രൈനിൻ മായാവിലാസങ്ങളോ....

    പ്രിൻസ്‌

    ReplyDelete
  4. പ്രിന്‍സ്,ഇത് കലക്കി.അതിഗംഭീരം.

    ReplyDelete