ആരാകണം ?
കുഞ്ഞേ നിനക്കാരാകണം?
വലിയൊരു ആളാകണം .
വലുതാകുമ്പോള്‍ ആരാകണം?
ചെറിയൊരു കുട്ടിയാകണം.
മഴക്കുഴമ്പ്
വലയിട്ടു പിടിച്ച മഴത്തുള്ളികളെ
കുഞ്ഞേ നിനക്കാരാകണം?
വലിയൊരു ആളാകണം .
വലുതാകുമ്പോള്‍ ആരാകണം?
ചെറിയൊരു കുട്ടിയാകണം.
മഴക്കുഴമ്പ്
വലയിട്ടു പിടിച്ച മഴത്തുള്ളികളെ
വെയിലത്തിട്ടുണക്കിയെടുക്കണം.
കമ്മുണിസ്റ്റ്
പച്ചിലച്ചാറില്‍
കുഴമ്പാക്കിയുരുട്ടിയെടുക്കണം.
കമ്പൂട്ടര്‍ വാര്‍ഡില്‍
പനിച്ചു കിടക്കും
കുഞ്ഞുണ്ണികളുടെ തലയില്‍
തേക്കണം.
പനി പിടിക്കാതെ മഴ നനയട്ടെ
പുത്തനുണ്ണികളങ്ങനെ.